About Us
ഇരിങ്ങാലക്കുട കളത്തുംപടി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാന ദേവീക്ഷേത്രമാണ്. കാവുകളിൽ ഉപാസിക്കപ്പെടുന്ന കാളിയും ക്ഷേത്രങ്ങളിൽ ഉപാസിക്കപ്പെട്ടുന്ന ദുർഗ്ഗയും ഇവിടെ ഉപാസിക്കപ്പെടുന്നു.കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ തെക്കു-കിഴക്കേ ദിശയിൽ പടിഞ്ഞാറു ദർശനമായാണ് ക്ഷേം സ്ഥിതി ചെയ്യുന്നത്. കൂടൽമാണിക്യ ക്ഷേതത്തിൻ്റെ കിഴക്കേ ഇടനാഴിയിൽ രണ്ടു തൂണുകളിലായി ഭദ്ര- ദുർഗ്ഗ സങ്കൽപ്പമുള്ളതിൻ്റെ ക്ഷേത്ര രൂപമായി ഈ ക്ഷേത്രത്തെ സങ്കല്പിക്കാം.
ക്ഷേതത്തിൻ്റെ ഐതിഹ്യം അന്വേഷിക്കുമ്പോൾ എത്തി നിൽക്കുന്നത് വിളവു കാക്കുന്ന ഭഗവതി യിലാണ്. വിളവെടുപ്പ് സമയത്ത് കളത്തിൽ നിന്നും കറ്റ കൊണ്ടു പോകുന്നതിനു മുൻപായി ഒരു കറ്റ ഭഗവതിയുടെ തൃപ്പടിയിൽ വെച്ചു പോകുന്നതിനാൽ ഉപാസന മൂർത്തി അന്നപൂർണേശ്വരി ഭാവത്തിലാണെന്ന് പറയപ്പെടുന്നു. മേടം ഒന്നിന് അശ്വതി ഞാറ്റുവേല തുടങ്ങി താലപ്പൊലി കഴിഞ്ഞാണ് ഈ പ്രദേശത്ത് കൃഷി ആരംഭിക്കാറ്.മേടം 1, മുപ്പെട്ടു വെള്ളിയാഴ്ച ,മുപ്പെട്ടു ചൊവ്വാഴ്ച ദർശനത്തിനു പ്രധാനം.