
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ നിർമ്മാണ കാലഘട്ടത്തിൽ കളത്തുംപടിയിൽ വന-നന-ദുർഗ്ഗ സങ്കല്പത്തിലുള്ള ശ്രീ ദുർഗ്ഗാദേവിയെ ഇരിങ്ങാലക്കുട ഗ്രാമത്തിന്റെയും, കൃഷിയുടെയും സംരക്ഷണത്തിനായി (കളംകാക്കും ഭഗവതി) പ്രതിഷ്ഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലെ വാതിൽ മാടത്തിൽ സങ്കല്പത്തിലുള്ള ദുർഗ്ഗാദേവി കളത്തുംപടി ഭഗവതിയാണെന്ന വിശ്വാസവും ഭക്തർക്കിടയിൽ ഉണ്ട്. ഭൂമി ദേവിയായും ഭഗവതിയെ ആരാധിച്ചുവരുന്നു. ഭദ്രകാളി തുല പ്രാധാന്യത്തിലുള്ള ക്ഷേത്ര സമുച്ചയത്തിൽ കുടുംബ സങ്കല്‌പത്തിലുള്ള ശിവപാർവതി, ശാസ്താവ്, ഗണപതി, ബ്രഹ്മരക്ഷസ്സ് എന്നിവയും കൂടാതെ നാഗക്കാവും ഉപപ്രതികായായുണ്ട്.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് കുളവും, കാവും, അരയാലും, വൻമരങ്ങളും ചേർന്ന പ്രശാന്തസുന്ദരമായ സ്ഥലത്ത് ഭക്തർക്ക് സദാ അനുഗ്രഹം ചൊരിയുന്ന അമ്മയായി പരിലസിക്കുന്ന കളത്തുംപടി ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം കാലപ്പഴക്കം കൊണ്ട് നാശോന്മുഖമായി. 2016 ൽ നടന്ന ദേവപ്രശ്‌നത്തിൽ ശ്രീകോവിൽ നമുഖാരണം നടത്തി പ്രാഢഗംഭീരമാക്കി നവീകരണ കലശം നടത്തണമെന്ന പ്രശ്‌നവിധിയെ തുടർന്ന് 2023 മുതൽ പരിഹാരക്രിയകളും, ക്ഷേത്രനിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.
പുതിയ ശ്രീകോവിൽ ഏർണമായും പരമ്പരാഗത കേരളീയ ക്ഷേത്ര വാസ്തു നിർമ്മാണ ശൈലിയെ പിൻപറ്റി കരിങ്കല്ലിൽ ആണ് നിർമ്മിക്കു ന്നത്. വന-നന-ദുർഗ്ഗ സങ്കല്പത്തിലുള്ള ഭഗവതിയുടെ ശ്രീകോവിൽ നാലുകെട്ട് മാതൃകയിൽ ചെമ്പോല മേയുന്നു. ശ്രീകോവിലിനുള്ള കരിങ്കൽ നിർമ്മാണവും മദത്തിലുള്ള നിവയാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നുവരികയാണ്.
Watch Live
Latest News >>
